2009 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

പ്രവാസ കുറിപ്പുകള്‍

മഹാ ഭാരതം
കൊടും വേനലില്‍ -
ഒരു ഭാരത പൗരന്‍ സൈറ്റില്‍ കുഴി വെട്ടാനും സിമന്റ്‌ കുഴകാനും പോകുന്ന വഴിയില്‍ ഒരു ഫിലിപൈനി സുന്ദരി അയാളെ തടഞ്ഞു നിര്ത്തി എന്നിട്ട് കിന്നരത്തോടെ ചോദിച്ചു -
മഹാ ഭാരത പൗരോ താങ്കള്‍ ഇങ്ങനെ വിയര്‍പ്പില്‍ കുളികേണ്ടവനാണോ ?
അതു കേട്ടിട്ടും അയാള്‍ ആദ്യമൊന്നും മിണ്ടിയില്ല . തെല്ല് കഴിഞ്ഞിട്ട് ചോദിച്ചു -
നീയും വെയിലത്ത്‌ ഇങ്ങനെ വാടുന്നത് ?
അവളുടെ ഉത്തരം പെട്ടന്നായിരുന്നു -
ജീവിതം അടിച്ചുപൊളിക്കാന്‍ !
ഇതു കേട്ട മാത്രയില്‍ അയാളുടെ ചിന്തയിലും ഒരു മിന്നല്‍ പിണരുണ്ടായി.
" ഞാനിവിടെ ജീവിതം അടിച്ചുപോളിക്കുകയാണോ അതല്ല പൊളിഞ്ഞ ജീവിതം അരിചെടുക്കുകയാണോ ....!
വേനല്‍ അവര്‍ക്ക് മുന്‍പില്‍ വീണ്ടും കുട നിവര്‍ത്തി .


റസാക്ക് പള്ളിക്കര
ദോഹ - ഖത്തര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ