വേനല്‍
.jpg)
മരുഭൂമി അയാളെ പൊരിക്കാന്‍ തുടങ്ങി .കൈകള്‍ ,കാലുകള്‍ ,തലയും പുറവും നല്ല പാകത്തിലും !.jpg)
ഇടയില്‍ ഉപ്പ് നോക്കവേ ,ഒരു കല്ല്! "ഫും ...."
അത് അയാളുടെ പാതി വെന്ത കരളായിരുന്നു.
മഴ
അയാള്‍ മഴ കാണുകയാണ്. ജീവിതത്തിലാദ്യമായെന്ന പോലെ .ഇതിനിടയില്‍ സിഗ്നല്‍ ചുകപ്പു കെട്ടതും പച്ച കത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല .
ട്രാഫികില്‍ തടസ്സവും ബഹളവുമായി. പോലീസെത്തി പിഴ ചുമത്തും മുന്പേ ചെയ്ത തെറ്റിനെകുറിച്ചു ചോദിച്ചപ്പോള്‍ തെല്ലും കൂസലില്ലാതെ തന്നെ അയാള്‍ പറഞ്ഞു
"അതെ ഞാന്‍ ദൈവത്തിന്‍റെ നാട് കാണുകയായിരുന്നു."
റസാഖ് പള്ളിക്കര