2009 നവംബർ 2, തിങ്കളാഴ്‌ച

ചെറുകഥ

                                                       വേനല്‍
                              
മരുഭൂമി അയാളെ പൊരിക്കാന്‍ തുടങ്ങി .കൈകള്‍ ,കാലുകള്‍ ,തലയും പുറവും നല്ല പാകത്തിലും !
       ഇടയില്‍ ഉപ്പ്‌ നോക്കവേ ,ഒരു കല്ല്! "ഫ‌ും ...."
                    അത് അയാളുടെ പാതി വെന്ത കരളായിരുന്നു.

                                          മഴ
                                                                
അയാള്‍ മഴ കാണുകയാണ്.  ജീവിതത്തിലാദ്യമായെന്ന പോലെ .ഇതിനിടയില്‍  സിഗ്നല്‍ ചുകപ്പു കെട്ടതും പച്ച കത്തിയതും അയാള്‍ അറിഞ്ഞിരുന്നില്ല  .
          ട്രാഫികില്‍ തടസ്സവും ബഹളവുമായി. പോലീസെത്തി   പിഴ ചുമത്തും മുന്പേ  ചെയ്ത തെറ്റിനെകുറിച്ചു‌ ചോദിച്ചപ്പോള്‍  തെല്ലും കൂസലില്ലാതെ തന്നെ അയാള്‍ പറഞ്ഞു 
"അതെ ഞാന്‍ ദൈവത്തിന്‍റെ നാട് കാണുകയായിരുന്നു."
  


റസാഖ്  പള്ളിക്കര 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ